അവനും അവളും (3)
ആറു മണിയുടെ കലപിലകളിൽ തനിയെ ഉണർന്നു... അടുത്ത് അമ്മയിരുപ്പുണ്ടായിരുന്നു.. ഈ മുറിയിൽ താഴെ വിരിച്ചുള്ള അമ്മയുടെ കിടപ്പു ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയപ്പോൾ തുടങ്ങിയതാണ്. അക്കാലത്തെ പാതി ഓർമകളെ എനിക്കുള്ളൂ.. ഇത്തിരി ബോധം വന്നു എന്നത് കൊണ്ട് മാത്രം വീട്ടിലേക്കു തിരികെ വരാൻ ഭാഗ്യമുണ്ടായെന്ന് പറയാം... അമ്മയുടെ ഓരോ നിമിഷവും എനിക്ക് ചുറ്റുമായിരുന്നു. എങ്ങനെയെങ്കിലും എന്നേ പഴയ ഞാനാക്കാൻ കൊണ്ടു പിടിച്ച ശ്രമം. ഒരുപക്ഷെ ആ വിധം മുന്നോട്ട് പോയിരുന്നെങ്കിൽ അമ്മ ആഗ്രഹിക്കും പോലെ ഞാൻ സുഖപ്പെട്ടേനെ.. നിർദ്ദയം ചിലർ പറഞ്ഞ വാക്കുകൾ, അമ്മയുടെ ശക്തി മുഴുവനും ചോർത്തിക്കളഞ്ഞു. എത്രയോ രാത്രികൾ അമ്മയുടെ കണ്ണുനീരായിരുന്നു എനിക്ക് താരാട്ട്..പിന്നീട് കല്ല് പോലുള്ള അകവും മുഖവുമായി അമ്മ എല്ലാത്തിനെയും നേരിട്ടു.. എന്നെയും. ഇന്നിപ്പോൾ അമ്മ കരഞ്ഞു കൊണ്ട് എന്നേ തന്നെ നോക്കിയിരിക്കുകയായിരുന്നു .. നെറ്റിയിൽ ഒരുമ്മ തന്നിട്ട് എന്റെ മോൾ മിടുക്കിയാണെന്നും പറഞ്ഞു പോയി...വീണ്ടും എന്റെ കൺപീലികൾ നനഞ്ഞൊട്ടി.. ..... ഈ ദിവസത്തെക്കുറിച്ച് എനിക്കേറെ പ്രതീക്ഷകൾ ഉണ്ട്.... ഹൃദയ താളത്തിനൊപ്പം എന്...