Posts

Showing posts from April, 2020

രണ്ട്

"നദീജല തർക്കം  ശ്രദ്ധിച്ചിട്ടുണ്ടോ, ആനന്ദ് ? വെള്ളത്തിനു വജ്രത്തേക്കാൾ മൂല്യമുണ്ട്.  ഒഴുകാൻ തുടങ്ങുമ്പോൾ തന്നെ നദിയെ അണ കെട്ടി പരിണയിക്കാൻ ഒരു കൂട്ടർ. ഒഴുകിയെത്തേണ്ട തുള്ളികൾക്കായി തപസ്സിരിക്കുന്ന, അതിർത്തിക്കപ്പുറമുള്ള മറ്റൊരു വിഭാഗവും . ഒരിടത്തുറയ്ക്കാതെ ഒഴുകി നടക്കുന്ന സ്വഭാവമുള്ളവൾ  ശരിക്കും ആരുടേതാണ്?  " " അത് നദിയോട് തന്നെ ചോദിക്കണം " ആനന്ദ്  നിറഞ്ഞു ചിരിച്ചു. ആ തമാശ എനിക്ക് രുചിച്ചില്ലെന്ന്  കരുതിയാവാം, തുടർന്ന് പറഞ്ഞു. "അമൃതാ, നിനക്കറിയാത്തതല്ലല്ലോ.  ഒഴുകുന്നിടമെല്ലാം നദിക്കു സ്വന്തം. മറിച്ചല്ല. അവളെ ആശ്രയിക്കുന്നവർ, അത്രയ്ക്കും ആഗ്രഹിക്കുന്നവർ, അവളുടെ ഉള്ളറിയാൻ ശ്രമിക്കണം " " ഭയമാണ് ആനന്ദ്, മനുഷ്യർക്ക്‌ . ആർത്തി എന്ന് പറയാൻ പറ്റില്ല. ഉടമസ്ഥാവകാശം സ്ഥാപിച്ചില്ലെങ്കിൽ എന്നെന്നേക്കുമായി പിടി വിട്ടു പോകുമോ എന്ന പേടി. മനുഷ്യൻ സ്വാർത്ഥനാകുന്നത് അവന്റെ അരക്ഷിതാവസ്ഥ കൊണ്ട് കൂടിയാണ് " "അതേ അരക്ഷിതാവസ്ഥയിലാണ് ഞാനും അമൃത, നിന്റെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ. " എന്റെ കണ്ണുകളിൽ ഉത്തരം തിരയുകയാണ് അവൻ. ഇങ്ങോട്ടുള്ള എന്റ