Posts

Showing posts from February, 2020

വാസ്തുഹാര - വസ്തുക്കൾ അപഹരിക്കപ്പെട്ടവർ.

സ്കൂളിൽ പഠിക്കുന്ന കാലത്ത്  ദൂരദർശനിൽ മിന്നി മാഞ്ഞൊരു ബോറൻ സിനിമയുടെ  ഓർമ്മപ്പെടുത്തൽ  മാത്രമായിരുന്നു 'വാസ്തുഹാര ' എന്ന പേര്. കാലത്തിനനുസരിച്ചു പുതുക്കപ്പെട്ട കാഴ്ചാ ശീലങ്ങളോടെ, വർഷങ്ങൾക്കിപ്പുറം വീണ്ടും  കാണാനിരുന്നപ്പോൾ,  മുന്നിൽ തെളിഞ്ഞതോ, മനുഷ്യ വ്യഥയും ഹൃദയാർദ്രതയും സമാസമം ചാലിച്ചൊരുക്കിയ മിഴിവാർന്നൊരു  കലാസൃഷ്ടിയാണ്. അതിർത്തികൾ മാറ്റി വരയ്ക്കുമ്പോൾ പിറവിയെടുക്കുന്ന പുതു രാഷ്ട്രങ്ങൾക്കൊപ്പം, പ്രാണ രക്ഷാർത്ഥം പലായനം ചെയ്യേണ്ടി വരുന്നൊരു ജനതയുണ്ട്, ഏതു കാലത്തും.  അങ്ങനെ കിഴക്കൻ ബംഗാളിൽ നിന്നും കൊൽക്കത്തയിലെ അഭയാർത്ഥി ക്യാമ്പുകളിൽ വന്നടിഞ്ഞ, നഗര പ്രാന്തങ്ങളിലെ കുടിലുകളിലും ഷെഡ്ഡുകളിലും ജീവിതം കരുപ്പിടിപ്പിക്കാൻ വിധിക്കപ്പെട്ട,  ഗതികെട്ട മനുഷ്യരെ  ഓർമ്മിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് . അനധികൃത കുടിയേറ്റക്കാരിൽ, പട്ടിക ജാതിയിൽപ്പെട്ടതും, കൃഷി ഉപജീവനമാർഗ്ഗമായതുമായ  കുടുംബങ്ങളെ ആൻഡമാൻ ദ്വീപിലേക്ക് പുനരധിവസിപ്പിക്കാനുള്ള  സർക്കാർ പദ്ധതിയുടെ  നടത്തിപ്പുകാരനാണ് മലയാളിയായ വേണു. ദ്വീപിലേക്ക് പറിച്ചു നടേണ്ടവരുടെ കണക്കെടുപ്പിൽ,  വേണു കാണുന്ന മുഖങ്ങൾ, ആരോഗ്യവാനായ പുരുഷൻ കുടുംബത്