മഴ, പുഴ (2)

ഇന്നും മുഴുവനും മഴയാണ്.... പെയ്ത്തുചാലുകൾ  തീർത്തൊരു ചെറുപുഴ പറമ്പിനെ ചുറ്റി ഒഴുകുന്നത് ഈ ഉമ്മറത്തിരുന്നാൽ കാണാം.
മരങ്ങൾ പലതും ഇന്നല രാത്രിയിൽ കടപുഴകി. ഒടിഞ്ഞ കൊമ്പുകൾക്കിടയിൽ തകർന്ന് കിടപ്പുണ്ടാവും പക്ഷിക്കൂടുകളും മുട്ടകളും. അതോർത്തപ്പോൾ എനിക്ക് കരയണം എന്ന് തോന്നി.
വിചാരിക്കുമ്പോൾ കരച്ചിൽ വരുന്നില്ലെന്നതാണ് പ്രശ്നം.... മരുഭൂമി പോലുള്ള കണ്ണുകളെ ഇടയ്ക്കിടെ നനച്ചു തരുന്നത് അമ്മയാണ്..

അവർ വന്നു പോയിട്ട് 7 രാത്രികളും 7 പകലുകളും... അവനെ പറ്റി എന്തെങ്കിലും കൂടുതൽ അറിയണം എന്ന ചിന്തകൊണ്ട് പൊറുതി മുട്ടിയപ്പോളാണ്  ഞാൻ ഒറ്റക്ക് പതിയെ നടക്കാനുള്ള ശ്രമം തുടങ്ങിയത്.  കിടപ്പ് മുറിയിലെ ഷെൽഫു വരെ  എത്തുകയായിരുന്നു ഉദ്ദേശ്യം. അവിടെ അടുക്കി വെച്ചിരിക്കുന്ന ഒത്തിരി പുസ്തകങ്ങൾക്കിടയിൽ നിന്നും  ഓർമയുടെ ഒരു ചെറുതൂവലെങ്കിലും ചികഞ്ഞെടുക്കാനായാലോ?
 എത്ര സൂക്ഷിച്ചിട്ടും വീണു പോയി... അമ്മയുടെ സങ്കടം പറച്ചിൽ കേൾക്കേണ്ടി വന്നെങ്കിലും വീണ്ടും ശ്രമിച്ചു കൊണ്ടേയിരുന്നു... എന്റെ നിശ്ചയം അറിഞ്ഞിട്ടെന്നോണം സഹായിക്കാൻ അച്ഛനും കൂടെ നിന്നു... അവസാനം പുസ്തകങ്ങൾ  ചൂണ്ടി കാണിക്കാനാവാതെ,  തൊണ്ടയിൽ വാക്കുകൾ ഞെരുങ്ങി എനിക്ക്   ശ്വാസം മുട്ടിയപ്പോൾ, ഉള്ളറിഞ്ഞിട്ടെന്ന പോലെ അച്ഛൻ ഒരു കെട്ടു ബുക്കുകൾ കിടക്കയിലേക്ക് ഇറക്കി തന്നു. ' മോൾ എല്ലാമൊന്ന് നോക്കിക്കോളൂ " എന്നും പറഞ്ഞു മുറിയിൽ എന്നേ തനിയെ വിട്ടു...
ആശ്വാസം.. ഈ കിടക്കയിൽ, ഇല്ലായ്മകളോട് യുദ്ധം ചെയ്യാതെ തളർന്നു കിടക്കുമ്പോഴും ഏതാനും അടികളെങ്കിലും തനിയെ നീങ്ങാനാവും  എന്നറിഞ്ഞതിന്റെ ആത്മവിശ്വാസത്തിൽ ഞാൻ ചിരിക്കാൻ ശ്രമിച്ചു...
സന്തോഷിക്കേണ്ടിടത്തു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. നിനച്ചിരിക്കാതെ വന്ന കണ്ണീർ പ്രളയം ഏതു കടലിലേക്കൊഴുകും എന്നറിയാതെ  ഞാനെന്റെ  കൈകളിലേക്ക് വെറുതെ നോക്കിയിരുന്നു..എത്ര നേരം എന്നറിയില്ല, മനസു പറയുന്നിടത്തു കണ്ണ് പോകുന്നല്ലോ എന്ന് തിരിച്ചറിവിൽ വീണ്ടും കണ്ണീർ മഴ പെയ്തു.. അതൊരു പുഴയായി എന്നെചുറ്റി ഒഴുകാൻ തുടങ്ങി..

Comments

  1. എന്ത്... കാത്തിരിക്കുന്നു...

    ReplyDelete
  2. അവനെ കണ്ടപ്പോൾ അവന്റെ ഓർമ എങ്കിലും കിട്ടിയല്ലോ.. ഏതാനും ചുവടുകൾ വെക്കാനും പറ്റുമെന്ന് വായിച്ചപ്പോൾ സന്തോഷം തോന്നി..

    ReplyDelete
  3. എന്തൊരു കഥയാണ് .!!! ആദ്യമായാണ് ഇങ്ങനെ ഒരു കഥ വായിക്കുന്നത്.. ഒരുപാട് ഇഷ്ടമായി ..

    ReplyDelete
  4. കണ്ണീർമഴ ഒരു പുഴയായി ചുറ്റും ഒഴുകുന്നത് സഹിക്കാം. ആ പുഴയിലെ ചുഴിയിൽ മുങ്ങിപ്പോകില്ലെന്നു കരുതട്ടെ!!!

    വളരെ വലുപ്പം കുറവായതുപോലെ തോന്നി ഈ ഭാഗത്തിന്. അതോ വായനയുടെ രസത്തിൽ വേഗം തീർന്നതുപോലെ തോന്നുന്നതോ?

    ReplyDelete
    Replies
    1. എഴുത്തിൽ പ്രശ്നങ്ങൾ ഉണ്ട്.പറഞ്ഞത് പോലെ ഈ ഭാഗം ചെറുതായ് പോയി എന്ന ന്യൂനത എടുത്തു കാണുന്നുണ്ട്. Thanks മഹേഷ്‌

      Delete
  5. ആനന്ദക്കണ്ണീരാവട്ടേ! - നല്ല രചന. ആശംസകൾ

    ReplyDelete
  6. ഇല്ലായ്മകളോട് യുദ്ധം ചെയ്യാതെ തളർന്നു കിടക്കുമ്പോഴും ഏതാനും അടികളെങ്കിലും തനിയെ നീങ്ങാനാവും  എന്നറിഞ്ഞതിന്റെ ആത്മവിശ്വാസത്തിൽ ഞാൻ ചിരിക്കാൻ ശ്രമിച്ചു...
    സന്തോഷിക്കേണ്ടിടത്തു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. നിനച്ചിരിക്കാതെ വന്ന കണ്ണീർ പ്രളയം ഏതു കടലിലേക്കൊഴുകും എന്നറിയാതെ  ഞാനെന്റെ  കൈകളിലേക്ക് വെറുതെ നോക്കിയിരുന്നു..എത്ര നേരം എന്നറിയില്ല, മനസു പറയുന്നിടത്തു കണ്ണ് പോകുന്നല്ലോ എന്ന് തിരിച്ചറിവിൽ വീണ്ടും കണ്ണീർ മഴ പെയ്തു.. അതൊരു പുഴയായി എന്നെചുറ്റി ഒഴുകാൻ തുടങ്ങി '

    നന്നാവുന്നുണ്ട്...
    എല്ലാം   വാക്കുകളായി
    വരികളായി ഒഴുകി വരികയാണല്ലൊ  

    ReplyDelete
    Replies
    1. വളരെ സന്തോഷം വായനക്കും അഭിപ്രായത്തിനും ☺️

      Delete

Post a Comment

Popular posts from this blog

ഒന്ന്

വാസ്തുഹാര - വസ്തുക്കൾ അപഹരിക്കപ്പെട്ടവർ.

രണ്ട്