നമ്മൾ
ഒരേ പുരാതന നക്ഷത്ര
ധൂളികൾ നാമിരുവരും,
ഒരേ തൂവലിൻ ചിറകുമായ്
പാറുന്ന കൂടണയാ പറവകൾ
ഒരേ സമുദ്രത്തെ ധ്യാനിച്ചു
വേർ പിരിഞ്ഞൊഴുകിയ
ജീവ ജലപാതത്തിൻ
നിശബ്ദ കൈവഴികൾ
നിഴലും നിലാവും വെയിലും വയൽപ്പൂവും
നിധി പോൽ ഹൃദയത്തിലേറ്റിയവർ
നിത്യതയെന്ന ശിഖരത്തിൻ
ഇത്തിരിപ്പോന്നൊരു തൂവൽക്കൂട്ടിൽ
നാമുപേക്ഷിച്ച പരിഭവ മഞ്ഞു കണം,
നേർത്തൊരു ചാറ്റലായ് പെയ്തൊഴിയവേ,
ആർദ്രമാകുന്നു, ജീവന്റെയാരണ്യകം
അകമേ വിരിയുന്നു പാരിജാതം
ധൂളികൾ നാമിരുവരും,
ഒരേ തൂവലിൻ ചിറകുമായ്
പാറുന്ന കൂടണയാ പറവകൾ
ഒരേ സമുദ്രത്തെ ധ്യാനിച്ചു
വേർ പിരിഞ്ഞൊഴുകിയ
ജീവ ജലപാതത്തിൻ
നിശബ്ദ കൈവഴികൾ
നിഴലും നിലാവും വെയിലും വയൽപ്പൂവും
നിധി പോൽ ഹൃദയത്തിലേറ്റിയവർ
നിത്യതയെന്ന ശിഖരത്തിൻ
ഇത്തിരിപ്പോന്നൊരു തൂവൽക്കൂട്ടിൽ
നാമുപേക്ഷിച്ച പരിഭവ മഞ്ഞു കണം,
നേർത്തൊരു ചാറ്റലായ് പെയ്തൊഴിയവേ,
ആർദ്രമാകുന്നു, ജീവന്റെയാരണ്യകം
അകമേ വിരിയുന്നു പാരിജാതം
എന്താപ്പൊ പറയാ?
ReplyDeleteതോന്നുന്നത് പറയാം. വിമർശനം ആണെങ്കിലും ☺️
Deleteനന്നായിട്ടുണ്ട്.
ReplyDeleteസന്തോഷം ☺️
Deleteനന്നായി എഴുതി. ഇഷ്ടം
ReplyDeleteസന്തോഷം ആദി ☺️
Deleteകലക്കീല്ലോ.
ReplyDeleteസന്തോഷം രാജ് ☺️
Deleteഇതല്ലേ ... പ്രകൃതിയാണ് ജീവിതമെന്നും എല്ലാം പ്രകൃതിയിൽ ഉണ്ടെന്നുമുള്ള ധ്വനി ഓരോ വരിയിലും കാണാം...
ReplyDeleteആ അവസാന വരിയുണ്ടല്ലോ... ഏറ്റവും മനോഹരം...
സന്തോഷായി ആനന്ദ് 😊
Deleteഒരേയൊരു നമ്മൾ! പരിഭവമഞ്ഞുരുകി നന്മകൾ പെയ്യട്ടേ! ആശംസകൾ
ReplyDeleteസന്തോഷം sir☺️
Deleteഒരേ സമുദ്രത്തെ ധ്യാനിച്ചു
ReplyDeleteവേർ പിരിഞ്ഞൊഴുകിയ
ജീവ ജലപാതത്തിൻ
നിശബ്ദ കൈവഴികൾ
കലക്കൻ ആയിട്ടുണ്ട് .. വളരെയിഷ്ടമായി .. 😍😍
വൈകിയല്ലേ ഇതുവഴി വരാൻ.. വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം കല്ലോലിനി ☺️
Deleteസമാന ഹൃദയർ.. ഒരേ സമുദ്രത്തെ ധ്യാനിച്ച് രണ്ടായൊഴുകുന്ന നിശബ്ദ നദികൾ... അതിമനോഹരം അൽമിത്ര ❤️❤️
ReplyDeleteഅതേ സമാന ഹൃദയർ ❤️സ്നേഹം സൂര്യ ☺️
Deleteജീവന്റെ കാട് ആർദ്രമാകുമ്പോൾ
ReplyDeleteപാരിജാതം അകത്ത് വിരിയുന്നുണ്ടല്ലൊ ..അത് മതി
അകമാണ് ആകാശം ☺️ വായനക്ക് നന്ദി
Deleteഒഴുകട്ടെ. സ്വസ്ഥം.... സ്വച്ഛം...
ReplyDeleteഅതേ.. ആ ശാന്തമായ ഉൾവനമാണ് ഏതൊരാളുടെയും സ്വത്ത്. സന്തോഷം സുധി ☺️
Deleteപരിഭവ മഞ്ഞുകണം ഉരുകട്ടെ
ReplyDeleteഅഭിപ്രായത്തിനു നന്ദി ബിപിൻ
Deleteകവിത എനിക്ക് മനസ്സിലാകാറില്ല.'.
ReplyDeleteഅതുകൊണ്ട് ഒന്നും പറയാനില്ല.
നന്ദി
Delete"ഒരേ സമുദ്രത്തെ ധ്യാനിച്ചു
ReplyDeleteവേർ പിരിഞ്ഞൊഴുകിയ
ജീവ ജലപാതത്തിൻ
നിശബ്ദ കൈവഴികൾ " - ആഹാ !!
സന്തോഷം ആർഷ 😊😊
Delete"ആർദ്രമാകുന്നു, ജീവന്റെയാരണ്യകം
ReplyDeleteഅകമേ വിരിയുന്നു പാരിജാതം..."
ഹോ ഇങ്ങനെയൊക്കെ എഴുതാൻ എങ്ങനെ സാധിക്കുന്നു...മനോഹരം <3
നല്ല വാക്കിന് നന്ദി mahesh ☺️😊
Deleteഒരേ സമുദ്രം ധ്യാനിച്ച് കൈവഴികളായ് പിരിയുന്നിടത്ത് അല്പനേരം നിൽക്കാതിരിക്കാനായില്ല. നല്ല ഇഷ്ടായി കവിത
ReplyDeleteകവിത ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം മാധവാ.... ☺️
Delete