ഒന്ന്
സ്റ്റേഷനിൽ ഇറങ്ങിയത് മുതൽ നിരുപദ്രവകാരികളായ തെരുവ് നായ്ക്കളാണ് കൂട്ട്.. പേരിന് പോലും മറ്റൊരു ജീവിയെ കാണാനില്ല..ആനന്ദ് ആറരയോടെയേ എത്തൂ. ഇവിടേയ്ക്കുള്ള ആദ്യ ബസിന്റെ സമയമാണത്.
യാത്ര വിചാരിച്ചതിലും കഠിനമായിരുന്നു. വരൾച്ചയുടെ നാട്ടിൽ നിന്നും ഗവേഷണം മതിയാക്കി ഇങ്ങോട്ട് പോരുമ്പോൾ പ്രധാന ആശങ്ക തണുപ്പിനെക്കുറിച്ചായിരുന്നു. വിറങ്ങലിച്ചിരിക്കേണ്ടി വന്നു രാത്രി വണ്ടിയിൽ . പ്രതിരോധത്തിനായി എടുത്തണിഞ്ഞതൊന്നും തന്നെ മതിയാവാത്ത അവസ്ഥ. പുറത്ത് മഞ്ഞോ മഴയോ എന്നൊന്നും തിരിച്ചറിയാനാവുന്നുണ്ടായിരുന്നില്ല. കൃത്യമായി വിളിച്ചുണർത്താൻ അലാറമുണ്ടായിട്ടും മയങ്ങാൻ കൂട്ടാക്കാതെ, അടഞ്ഞ തീവണ്ടിക്കൂട്ടിൽ, ചൂളം വിളികൾ എണ്ണിയെണ്ണിക്കിടന്നു. ഒറ്റയ്ക്കാണ് എന്ന ബോധം ശക്തമാകുന്നത് ഇത്തരം സമയങ്ങളിലാണ്.
ജോലി സംബന്ധമായ പറിച്ചു നടൽ മാത്രമല്ല ഈ വരവിന്റെ ഉദ്ദേശ്യം. ആനന്ദിനെ കാണേണ്ടതു കൊണ്ട് കൂടിയാണ്.
വളരെക്കാലമായി അവൻ വിളിക്കുന്നുവെങ്കിലും, ആരോടെങ്കിലും അനുവാദം ചോദിച്ചു വാങ്ങേണ്ട ബാധ്യത ഇല്ലാതിരുന്നിട്ടു പോലും, ജോലിക്കാര്യം പറഞ്ഞല്ലാതെ ഇവിടേയ്ക്ക് തുനിഞ്ഞിറങ്ങാൻ പ്രയാസമായിരുന്നു.
പരിചിതമായ വഴികളിൽ നിന്നും മാറി നടക്കണമെന്നും കുറച്ചൊന്നലയണമെന്നും തോന്നിയിട്ട് കാലം കുറെയായി.
പറയാതെ തന്നെ ഉള്ളറിഞ്ഞു പെരുമാറുന്നവനാണ് ആനന്ദ്.
അവനവനെ പകുത്തു നൽകുവാൻ തീരെ മടിയില്ലാത്ത പ്രകൃതം. അളന്നും തൂക്കിയും മാത്രം സ്നേഹം വിളമ്പുന്ന എന്റെ നേർ വിപരീതം. തുടക്കത്തിൽ ഞങ്ങൾക്കിടയിൽ പൊതുവായുണ്ടായിരുന്നത് കവിത മാത്രം. കോളേജ് കാലത്ത് ഒരു മത്സരത്തിലൂടെയാണ് ഞങ്ങൾ പരിചയപ്പെടുന്നത് തന്നെ. എന്റെ കവിതയിൽ അങ്ങിങ്ങായി കടന്ന് വരുന്ന വരണ്ട നീർച്ചാലുകളെക്കുറിച്ച് ചോദിച്ചു കൊണ്ടായിരുന്നു തുടക്കം . എന്തിനാണ് ഇല്ലായ്മകളുടെ ബിംബങ്ങൾ വാരി വിതറുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ലാതിരുന്നത് കൊണ്ട് , അവന്റെ വരികളിലെ ധാരാളിത്തത്തിന്റെ ചെകിടിപ്പിനെപ്പറ്റി ഞാനും സൂചിപ്പിച്ചു. പിന്നീട് അല്പം ക്ഷമാപണത്തോടെ തന്നെ ജലരേഖകളില്ലാത്ത ഗ്രാമം വീണ്ടും വീണ്ടും സ്വപ്നം കാണുന്നതിനെക്കുറിച്ചു അവനോടു പറഞ്ഞു. കത്തുകളിലൂടെയുള്ള കൊടുക്കൽ വാങ്ങലുകളിലൂടെ സൗഹൃദം ഒരരുവിയായി ഒഴുകാൻ അധിക സമയമെടുത്തില്ല. കവിതാ ബിംബങ്ങൾക്ക് ചേർന്ന കർമ്മ മേഖലയെന്ന പോലെ, പഠനം പൂർത്തിയാക്കിയ ശേഷം, ജല സ്രോതസ്സുകളെക്കുറിച്ച് പഠിക്കാനായി വെള്ളം ദുർലഭമായൊരു നാട്ടിലേക്ക് ഞാനൊറ്റയ്ക്ക് ചേക്കേറിയപ്പോഴും ഞങ്ങളുടെ ആത്മബന്ധം കൂടിയതേയുള്ളു.
ആലോചനകളിൽ കുരുങ്ങി നിന്നത് കാരണം ആനന്ദ് വന്നത് അറിയാതെ പോയി. 'അമൃത ' എന്ന മൃദുവായ വിളി കേട്ട് മുഖമുയർത്തി നോക്കിയത് തന്നെ, ചിരിക്കുന്ന ആ മുഖത്തേക്കാണ്. പൊയ്‌പ്പോയ വർഷങ്ങൾ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. അകത്തെന്തോ, അത് പ്രതിഫലിപ്പിക്കുന്ന, അലിവിന്റെ നീരൊഴുക്കുള്ള മുഖം.
( തുടരും )

അകതെന്തോ പ്രതിഫലിക്കുന്ന അലിവിന്റെ നീരൊഴുക്കുള്ള മുഖം...
ReplyDeleteമനോഹരമായ വരികൾ..
ജലവും അതിന്റെ വരൾച്ചയും ജീവിതത്തോട് ഏറെ അടുത്ത് നിൽകുന്ന ഒരാളായത് കൊണ്ട് ഈ തുടർക്കഥയുടെ അടുത്തത് എന്നറിയാൻ കാത്തിരിക്കുന്നു.
ധാരാളിതത്തിന്റെ ചെടിപ്പും
വരൾച്ചയുടെ ഇല്യായ്മകളും നന്നായിട്ടുണ്ട്
ചേച്ചി. എവിടെയൊക്കെയോ ചേച്ചി പറഞ്ഞ പലതും പ്രചോദനം ആയിട്ടുണ്ട്. എഴുതിക്കഴിഞ്ഞാണ് പലതുമോർമ്മ വന്നതും. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ചേച്ചി ❤️
Deleteഒന്ന് എന്ന തലക്കെട്ട് ഇഷ്ടപ്പെട്ടു! വരൾച്ചയും കവിതയും യാത്രയും ഒക്കെ കൂടി കാത്തിരിപ്പിന് പ്രേരണ നൽകുന്ന തുടക്കം. കാത്തിരിക്കുന്നു, വേഗം വേഗം വരട്ടെ അടുത്ത ഭാഗങ്ങൾ. ആശംസകൾ.
ReplyDeleteഅനുരാഗ് ,വളരെ സന്തോഷം ഈ നല്ല വാക്കുകൾക്ക്. ❤️
Deleteപൂർണമായതിന് ശേഷം അഭിപ്രായം പറയുന്നതല്ലേ ഭംഗി?എന്നാലും ഒന്നു രണ്ടു കാര്യങ്ങൾ. ആദ്യം തന്നെ എല്ലാം പറയേണ്ട കാര്യമുണ്ടോ? കവിതയിലൂടെ പരിചയപ്പെട്ട കാര്യം വഴിയെ ആയിരുന്നെങ്കിൽ വായനക്കാരിൽ ആകാംക്ഷ - കഥയ്ക്ക് ഒരു സുഖം. ഒന്ന് പറഞ്ഞതാ. എഴുത്തിനെ ബാധിക്കണ്ട. നല്ല എഴുത്ത്.
ReplyDeleteഒറ്റക്കഥയായി പറയാം എന്ന് വിചാരിച്ചത് നീണ്ടു പോയി. തുടർക്കഥ എഴുതണം എന്ന് കരുതിയില്ല തുടങ്ങിയത്. സമയക്കുറവ് മൂലം ഇത്രയും എഴുതി നിർത്തുകയായിരുന്നു.ഒരുതരം എഴുതിപ്പഠിക്കലാണ് എനിക്കെഴുത്തു. ഒത്തിരിയൊത്തിരി മെച്ചപ്പെടാനുണ്ടെന്ന് അറിയാം. അഭിപ്രായത്തിനു നന്ദി കേട്ടോ .വിലയിരുത്തലുകൾക്ക് എപ്പോഴും സ്വാഗതം.😊
Deleteതുടരട്ടെ എഴുത്ത്
ReplyDeleteനന്ദി ☺️
Deleteതുടർക്കഥയുടെ മുന്നോട്ടുള്ള യാത്രയിൽ കൂടെ കൂടുന്നു.
ReplyDeleteസന്തോഷം സുധി ☺️
Deleteഇതിങ്ങനെ നിർത്തണത് വലിയ കഷ്ടണ് ട്ടാ ... ഇനി കാത്തിരിയ്ക്ക്യേ വഴിള്ളൂ..
ReplyDeleteപെട്ടെന്നാവട്ടെ.
സമയക്കുറവു വല്ലാത്ത പ്രശ്നമാണ്.എങ്ങനെയോ എഴുതി ഒരു ഭാഗം പൂർത്തിയാക്കിയതാണ്.
Deleteവായിച്ചതിൽ സന്തോഷം ☺️
എത്ര മനോഹരമായ ഭാഷയാണ്.!!! രാജി ചേച്ചിയുടെ ഓരോ എഴുത്തും ഹൃദയമലിഞ്ഞാണ് ഞാൻ വായിക്കാറുള്ളത്. വളരെ സൗമ്യമായി , ഒട്ടും തിടുക്കമില്ലാതെ പറഞ്ഞു വയ്ക്കുന്ന അക്ഷരങ്ങൾ.. ഒത്തിരി ഇഷ്ടമാണ് ഈ എഴുത്ത്. ഇതിനി ഒരു വലിയ പുസ്തകത്തോളം ഉണ്ടെങ്കിലും ഒരു മടുപ്പും കൂടാതെ ഞാൻ വായിക്കും.!!! ചേച്ചി ഒരുപാട് എഴുതണം എന്നേ എനിക്ക് പറയാനുള്ളൂ. പരിമിതികൾ അറിയാം. എങ്കിലും സ്നേഹത്തോടെ അതുമാത്രം പറയുന്നു .....
ReplyDeleteദിവ്യയുടെ നല്ല വാക്കുകൾ കേട്ട് മനസ്സ് കുളിർത്തു. പക്ഷെ മുൻപ് പറഞ്ഞിട്ടുള്ള പോലെ, ഇനിയുമേറെ നന്നാവാനുണ്ട്, ഭാഷയും അവതരണവും. ഈ പ്രോത്സാഹനമാണ് വീണ്ടും എഴുതാനുള്ള ഊർജ്ജം നൽകുന്നത് ❤️
Deleteവായിച്ചു. നന്നായി എഴുതിയിരിക്കന്നു.അടുത്ത ഭാഗത്തിനായി ഒരാകാംക്ഷയുണ്ട്..
ReplyDeleteവായിച്ചതിൽ സന്തോഷം ☺️
Deleteലളിതസുന്ദരമായ ഭാഷ.
ReplyDeleteസൗമ്യമധുരമായ ശലി.
തുടർന്നെഴുതാൻ സമയവും സന്മനസ്സുമുണ്ടാവട്ടേ!
നന്മകൾ ആശംസകൾ
നല്ല വാക്കുകൾക്ക് നന്ദി സർ ☺️
Deleteഅടുത്ത ലക്കത്തിന് ആകാംഷയോടെ
ReplyDeleteകാത്തിരിക്കുവാൻ പ്രേരിപ്പിക്കുന്ന ഒന്നാം ഭാഗം
സന്തോഷം ☺️
Deleteനീണ്ട കഥയാണോ? തുടക്കം നന്നായി. ബാക്കിക്കായി കാത്തിരിക്കുന്നു.
ReplyDeleteകഥ എന്നെയും കൊണ്ട് പോകുന്ന അത്രയും ദൂരം.. ☺️ വായിച്ചതിൽ സന്തോഷം
Deleteപലരും ചോദിച്ചപോലെ ബാക്കി ഭാഗം ഉണ്ടോ .. എങ്കിൽ എഴുതൂ .. എഴുത്തു ഇഷ്ടമായി . ആശംസകൾ
ReplyDeleteഒത്തിരി സന്തോഷം..ബാക്കി എഴുതാൻ ശ്രമിക്കാം. ☺️
Deleteപ്രിയപ്പെട്ട കൂട്ടുകാരീ, ഈ കഥ വായിച്ചപ്പോൾ എനിക്ക് അനുഭവപ്പെട്ടതെന്തെന്നോ? അലകളും ചുഴികളും സൃഷ്ടിച്ച് കുത്തിയൊലിക്കുന്ന ഒരു പുഴ തന്നിലൊളിപ്പിച്ച എഴുത്തുകാരി... പതിയെ പതിയെ ആ പുഴയെ തന്റെ തൂലികയിലേക്കാവാഹിച്ച് സംയമനത്തിന്റെ കടിഞ്ഞാണിട്ട് കൈവരികൾ പണിത് ശാന്തവും നിർമ്മലവുമാക്കി വായനക്കാരുടെ ഹൃദയത്തിലേക്ക് ഒഴുക്കി വിടുന്നു..
ReplyDeleteഎത്ര മനോഹരം! അവനവനെ തന്നെ പകുത്തു കൊടുക്കാൻ മടിയില്ലാത്ത മൃദുവായ ശബ്ദമുള്ള ആനന്ദിനെ പരിചയപ്പെടുത്തിയതിൽ സന്തോഷം... അമൃത എന്നെപ്പോലൊരു ഗവേഷക ആണെന്നറിഞ്ഞതിൽ അതിലേറെ സന്തോഷം.. രണ്ടു പേരുടെയും സൗഹൃദ സുരഭിലമായ വരുംകാലങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു ❤️ എഴുതൂ ഇനിയും ഇനിയും എഴുതൂ...
ഇത്രയും മനോഹരമായ വിലയിരുത്തലിന് നന്ദി സൂര്യ. ഉള്ളിലുള്ളത് എഴുത്തിലൂടെ പ്രകാശിപ്പിക്കുവാൻ ഇത്തിരി പാടാണ്. എന്നാലും ശ്രമിക്കുന്നു.
Deleteസ്നേഹം ❤️
വരണ്ട പുഴയിലേക്ക് മൃദുലമായ ജലപ്രവാഹം കടന്ന്
ReplyDeleteവരുന്ന പോലെ വാക്കുകളിൽ തന്മയത്വം ഒഴുകിവരുകയാണ്. ശാന്തമായ മനസിന്റെ ഉൽപ്പന്നമായിട്ട് മാത്രമേ ഇത്തരത്തിലൊരു കഥ ഉണ്ടാവുകയുള്ളൂ...
എന്തായാലും ആനന്ദിനെയും അമൃതയെയും ഞാൻ കാത്തിരിക്കുന്നു.
എഴുതാനുള്ള ആഗ്രഹം അടക്കിപിടിക്കുന്നുണ്ടെങ്കിലും അതിന്റെ വ്യഗ്രത കാണിക്കുന്നില്ല എന്നത് അനുകൂലമായ ഘടകമാണ് .. മടിക്കാതെ എഴുതാൻ ശ്രമിക്കുക.. ഇതിന്റെ തുടർച്ചയെന്നോണം കഥ ശാന്തമായി തന്നെ മുന്നോട്ട് പോകട്ടെയെന്ന് ആശിക്കുന്നു
സന്തോഷം ആനന്ദ് 😊
Deleteഎഴുതി പഠിക്കുകയാണ് എന്ന് തന്നെ പറയേണ്ടി വരും.
കത്തുകളിലൂടെയുള്ള ആശയവിനിമയം ഒരു അനുഭവം തന്നെയാണ്.
ReplyDeleteഇരുവശത്തു നിന്നും ആത്മാർത്ഥമായുള്ള ഇടപെടൽ ആണെങ്കിൽ അതൊരു asset തന്നെയാണ്.
Deleteവായനക്ക് നന്ദി പ്രീത ☺️
പുതിയ ആളാണ് ഞാനിവിടെയെന്നു തോന്നുന്നൂ .. എതാലും പോസ്റ്റ് വായിച്ചു ..സ്വപ്നത്തില്‍ മുഴുകിയിരിക്കുമ്പോള്‍ ആനന്ദ് വിളിച്ചു .ഇനിയും 'സാനന്ദം'...തുടരുക
ReplyDeleteവായിച്ചതിൽ സന്തോഷം ☺️
Deleteവിലഅയിരുത്തലിനുള്ള വലിപ്പം പോസ്റ്റിനു ആയിട്ടില്ലെങ്കിലും വലുതെന്തോ വരാനുണ്ട് എന്ന ധ്വനി ഇതിനുണ്ട്. കഥയുടെ മൂഡ് സെറ്റ് ആകുന്നുണ്ട്. ആഴമുള്ള കഥാപാത്രങ്ങളെ പ്രതീക്ഷിക്കുന്നു. തുടർന്നെഴുതുക. ആശംസകൾ.
ReplyDeleteസന്തോഷം രാജ് ☺️
Deleteആനന്ദിന്റെയും അമൃതയുടെയും ഈ കാവ്യാത്മകമായ കഥയുടെ തുടർച്ച അറിയുവാൻ ഞാൻ കാത്തിരിക്കുന്നു … ഇനിയും കഥ തുടരട്ടെ … എന്റെ ആശംസകൾ.
ReplyDeleteവളരെ സന്തോഷം ഷഹീം ☺️
Deleteആകർഷകമായ ആഖ്യാനം... വായിച്ചു വന്നപ്പോഴേക്കും തീർന്നു പോയല്ലോ... അടുത്ത ലക്കം പോസ്റ്റ് ചെയ്യുമ്പോൾ അറിയിക്കണേ...
ReplyDeletePost of the day ക്ക് വേണ്ടി എഴുതി വന്നപ്പോൾ ഒറ്റ പോസ്റ്റിൽ തീരില്ല എന്ന് തോന്നി. അതാ നിർത്തിയത്. വായനക്കും അഭിപ്രായത്തിനും വളരെ വളരെ നന്ദി വിനുവേട്ടാ. ☺️
Deleteവായിച്ചു.. നല്ല ഒഴുക്ക് ഉള്ള എഴുത്ത്.. ബാക്കി കൂടി വായിക്കണം.. ആശംസകൾ
ReplyDeleteഒരുപാട് സന്തോഷം ഈ നല്ല വാക്കുകൾക്ക് ☺️
Deleteമാസികകളിെലെ തുടർക്കഥകൾ ഞാൻ വായിക്കാറില്ല. പുസ്തകമായി ഇറങ്ങുമ്പോളാണ് വായിക്കുക.
ReplyDeleteപക്ഷേ, ഈ കഥയും നല്ല ഒഴുക്കുള്ള ഭാഷയും ഇഷ്ടമായി.
പ്രോത്സാഹനത്തിന് ഒരുപാട് സന്തോഷം. ☺️
Deleteനല്ലൊരു കഥക്കുള്ള വഴി വെട്ടിത്തെളിച്ചു വെച്ചിട്ടുണ്ടല്ലോ.. മനോഹരമായ ശൈലി ഇഷ്ടപ്പെട്ടു. പക്ഷെ വളരെ പെട്ടെന്ന് നിർത്തിയപോലൊരു തോന്നൽ.
ReplyDeleteഇത്തിരി ക്രിയാത്മക വിമർശനപരമായി പറഞ്ഞാൽ കുറെകാര്യങ്ങൾ ഒരുമിച്ച് പറഞ്ഞതുപോലെ തോന്നി. അങ്ങനെ ചെയ്യുമ്പോൾ വായിക്കുന്ന ആളുടെ ഫോക്കസ് കുറച്ചു പതറിപ്പോകും എന്നൊരു റിസ്കുണ്ട്
വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. :-)
ചൂണ്ടിക്കാട്ടിയ പിശകുകൾ തോന്നിയിരുന്നു.
Deleteഒരുപാട് കാര്യങ്ങൾ ആദ്യമേ തന്നെ കുത്തി നിറച്ചു എന്ന പോരായ്മ മുഴച്ചു നിൽക്കുന്നുണ്ട്. വായനക്കും
വിലയിരുത്തലിനും നന്ദി കേട്ടോ ☺️
ഞാൻ ഇന്ന് കണ്ട ഒരു ഷോർട്ഫിലിമിന്റെ തുടക്കം പോലെയുണ്ട്. ഒന്നൂടെ വന്നു ട്ടോ.
ReplyDeleteവീണ്ടും വായിച്ചതിൽ സന്തോഷം സുധി ☺️
Deleteരാജേശ്വരി ഞാൻ വിട്ടുപോയിരുന്നു ട്ടാ.താഴെയുള്ള കമന്റുകൾ എല്ലാം വായിച്ചു.രാജേശ്വരിയുടെ attitude ന് ഒരു കട്ട സലാം ണ്ട് ട്ടാ.
ReplyDeleteകഥ നിവർന്ന് വരുന്നത് ആസ്വദിച്ചു വായിച്ചു.രാജേശ്വരി ആഗ്രഹിക്കുന്ന നിലവാരത്തിൽ കഥ വളരട്ടെ. ചെറു പോറലുകൾകൊണ്ട് വരച്ചിട്ട കഥാ പരിസരം ഇഷ്ടായി.ആനന്ദിനേം. സലാം.
വിട്ടു പോയെന്നു തോന്നിയിരുന്നു. ☺️വളരെ സന്തോഷം ട്ടോ.. ഈ വിലയിരുത്തലിനും പ്രോത്സാഹനത്തിനും 😊
Delete