അനന്തതയിലേക്ക്...

പാതയോരത്തെ
പഴയ സത്രത്തിൽ ആൾത്തിരക്കായിരുന്നു ,
രാത്രി തങ്ങാനൊരിടം,
സൂക്ഷിപ്പുകാരൻ നീയും.
മുഖസ്തുതിയും  മുന്തിരിച്ചാറും
നൽകി പരിചിത മുഖങ്ങളെ സൽക്കരിച്ചപ്പോൾ,
അജ്ഞാതയായ എന്നെ നീ കണ്ടില്ലെന്നു നടിച്ചു.
ഉറ്റവർക്കായി നീയാലപിച്ച
മധുര ഗീതം, ഹൃദയത്തിലേറ്റിയെങ്കിലും,
നിനക്ക് ഞാനെന്റെ
പുഞ്ചിരി  നിഷേധിച്ചു.
ആർക്കോ വേണ്ടി അണിഞ്ഞൊരുങ്ങിയ വിദൂരതയിലെ ആകാശത്തോടൊപ്പം,
അപൂർണയായി ഞാനും
നേരം  വെളുപ്പിച്ചു
പ്രഭാതമുണരും മുൻപേ,
പടിയിറങ്ങിയ  എന്നെയും കാത്ത്,
പാതയോരത്തു നീയുണ്ടായിരുന്നു
അനന്തതയിലേക്ക്, ഒരുമിച്ചൊരു യാത്ര  തുടങ്ങാൻ.. 

Comments

  1. സത്രത്തിൽ പ്രവേശനം ഫ്രീയല്ലേ. കൂടെ മുന്തിരിച്ചാറും .... അടിപൊളി.

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി ☺️. അല്പം കൂടി സൂക്ഷ്മയായ പലതും ഉദ്ദേശിച്ചിരുന്നു

      Delete
  2. ഒന്ന് വായിക്കുമ്പോൾ മനോഹരം.. രണ്ടാമതൊന്നുകൂടി വായിക്കുമ്പോൾ അതിമനോഹരം 🥰

    ReplyDelete
    Replies
    1. അയ്യോ. അത്രക്കും ഇല്ല. ഒരു കൊച്ചു കവിത.. ഒത്തിരി സന്തോഷം..😊

      Delete
  3. ഇത് ഞാൻ മുമ്പ് ചേച്ചി തന്നിട്ട് വായിച്ചിട്ട്ണ്ട് .. ഈ അനന്തതയ്ക്ക് ഒരുപാട് ഉണ്ട് പറയാൻ...
    നല്ല കവിത.. എങ്കിലും പൂർണമായും മനസിലാക്കാൻ ആയിക്കില്ല.. ചില സംശയങ്ങൾ ഉണ്ട്...വീണ്ടും വായിച്ചു മനസിലാക്കാൻ ശ്രമിക്കാം...

    ReplyDelete
    Replies
    1. വീണ്ടും വായിച്ചതിൽ സന്തോഷം ആനന്ദ് 😊.വായിക്കുന്ന ആളിനു ഇഷ്ടമുള്ള രീതിയിൽ ആണ് മനസിലാക്കേണ്ടതും.

      Delete
  4. ആർക്കും മുൻപിൽ വെളിപ്പെടുത്താത്ത ആ സ്നേഹം, ഒറ്റക്കായപ്പോൾ വെളിപ്പെടുത്തിയ അനുഭവം ഓർമ്മ വന്നു ഇത് വായിച്ചപോൾ

    ReplyDelete
    Replies
    1. ഓർമ്മപ്പെടുത്തലിനു കരണമായതിൽ സന്തോഷം ഗൗരി. ചില emotions നെ ചുറ്റിപ്പറ്റിയാണ് ഒരു കഥ അല്ലെങ്കിൽ കവിത പറയാൻ തുടങ്ങാറ്. അത് ഏതെങ്കിലും വിധത്തിൽ വായിക്കുന്നവർക്ക് കൂടി relate ചെയ്യാൻ പറ്റുന്നു എന്നറിയുമ്പോൾ ഒരു കൊച്ചു കുട്ടിയുടെ കൗതുകം 😊

      Delete
  5. ഉള്ളിലുണ്ടായിട്ടും പറയാതെ പോകുന്ന ഇഷ്ടങ്ങൾ നഷ്ടബോധത്തിന് ഹേതുവാകും .. !!

    ReplyDelete
    Replies
    1. വായിച്ചതിൽ സന്തോഷം ദിവ്യ 😊❤️

      Delete
  6. ഏതോ ഒരുകോണിൽ നമ്മെയും കാത്തു പലരും.....

    ReplyDelete
    Replies
    1. അതുണ്ടാവുമല്ലോ. ആരും ഒറ്റപ്പെട്ടൊരു തുരുത്തല്ല ജീവിതത്തിൽ. വായനക്ക് നന്ദി സുഹൃത്തേ.

      Delete
  7. ഇങ്ങനെ പാന്ഥനായി എത്ര പെരുവഴിയമ്പലങ്ങളിൽ കയറിയിറങ്ങിയാലാണ് ഒരു ജീവിതത്തിലെ വേഷങ്ങൾ ആടിത്തീരുന്നത് അല്ലെ? പക്ഷെ മുന്നോട്ടുള്ള യാത്രയിൽ ഇതുപോലൊരാൾ കൂട്ടുവരുകയാണെങ്കിൽ എത്ര കാതങ്ങൾ വേണമെങ്കിൽ നമുക്ക് നടന്നുതീർക്കാം...

    നല്ല ഇഷ്ടപ്പെട്ടു കവിത <3 ഇനിയുമൊരുപാട് എഴുതാൻ കഴിയട്ടെ!!!

    ReplyDelete
    Replies
    1. വളരെ സന്തോഷം മഹേഷ്‌ ☺️

      Delete
  8. മുന്തിരിച്ചാറിൽ തുടങ്ങി അനന്തതയിലേക്കുള്ള യാത്ര. ആഹാഹഹ

    ReplyDelete
    Replies
    1. എഴുതുമ്പോൾ ഉള്ള സന്തോഷം വായിക്കുന്നവർക്കും ഉണ്ടെങ്കിൽ ഒത്തിരി സന്തോഷം. ☺️

      Delete
  9. ഒരുമിച്ചൊരു യാത്ര  
    അതും അനന്തതയിലേക്ക്...!  

    ReplyDelete
  10. വിപരീതമായ ദിശയിലാണല്ലോ രണ്ട് പേരും എന്ന് അതിശയപ്പെട്ടു വായിച്ചു പോരുമ്പോഴുണ്ട് രണ്ട് പേരും കൂടെ അനന്തതയിലേക്ക് ഒരു യാത്രക്കിറങ്ങുന്നു...

    ReplyDelete
  11. ആഹാ.. വായിച്ചതിൽ സന്തോഷം 😊

    ReplyDelete
  12. പുതിയ ആകാശം, പുതിയ ഭൂമി!
    ആശംസകൾ

    ReplyDelete

Post a Comment

Popular posts from this blog

അകമേ എരിയുക

വാസ്തുഹാര - വസ്തുക്കൾ അപഹരിക്കപ്പെട്ടവർ.