മലമുകളിൽ

മലമുകളിൽ,
മുകിൽ നനവുള്ള മണ്ണിൽ, മാലാഖമാരുടെ
കൊലുസുകൾ തിരഞ്ഞലഞ്ഞത്,
ആരുടെ കനവിലായിരുന്നു ,
എന്റെയോ നിന്റെയോ  ?
പാതിരാവുദിക്കും വരെ
കൈകോർത്തിരുന്നു കഥകൾ പറഞ്ഞതും
കവിത മൂളി മലർന്നതും
അകലെമിന്നി വിറയ്ക്കുമാകാശ
മൂക്കുത്തികൾ നോക്കിയതിശയിച്ചതും
ഇരുളിന്റെ പരിമളത്തിൽ
പതിയേ, മിഴികൾ കൂമ്പിയടഞ്ഞതും
ഉറക്കത്തിന്നടിത്തട്ടിൽ,
എന്റെയുള്ളിൽ ചിണുങ്ങിയ,
ഉറ്റവരില്ലാത്ത രാത്രിപക്ഷിയെ,
നീ ഊഞ്ഞാലാട്ടിയുറക്കിയതും,
പുലർച്ചേ, നമ്മെത്തഴുകിയ മാലാഖവിശറികൾ
അകന്നകന്നു പോയതും
എല്ലാം, നമ്മിലാരുടെ സ്വപ്നമായിരുന്നു ?
എന്റെയോ നിന്റെയോ?

Comments

  1. ആകാശ മൂക്കുത്തി ..!!
    ആ പ്രയോഗം വളരെ ഇഷ്ടമായി ..
    നല്ല കവിത .!!

    ReplyDelete
    Replies
    1. എനിക്കും ആകാശ മൂക്കുത്തിയോട് ഇഷ്ടം തോന്നി എഴുതി വന്നപ്പോൾ. വായനക്ക് സ്നേഹം, കല്ലോലിനി.

      Delete
  2. നല്ല വരികൾ
    മുല്ല പൂക്കട്ടേ! പരിമളം പരക്കട്ടേ!! ആശംസകൾ

    ReplyDelete
    Replies
    1. വളരെ സന്തോഷം Sir, വായനക്കും അഭിപ്രായത്തിനും.നന്ദി.

      Delete
  3. തൽക്കാലം എന്റെ സ്വപ്നാക്കാം. എനിക്കിഷ്ടാണ് ഇങ്ങനത്തെ സ്വപ്നങ്ങളെ കാണാനും സങ്കല്പിക്കാനും. നന്നായിണ്ട് ട്ടൊ

    ReplyDelete
    Replies
    1. നമ്മളെല്ലാം എപ്പഴോ കണ്ടിട്ടുണ്ടാവും അല്ലേ, ഇങ്ങനെ ഒരു സ്വപ്നം. സ്നേഹം, ഉമ.

      Delete
  4. സുന്ദര സ്വപ്നമേ നീയെനിക്കേകിയ വർണ്ണച്ചിറകുകൾ വീശി... ❤️❤️❤️

    ReplyDelete
    Replies
    1. ഈ പാട്ട് കേട്ടിട്ടുണ്ട് ❤️ പക്ഷെ മറന്നു കിടക്കുകയായിരുന്നു.വന്നതിൽ സന്തോഷം സൂര്യ. സ്നേഹപൂർവ്വം.

      Delete
  5. എന്റെയുള്ളിൽ ചിണുങ്ങിയ ഉറ്റവരില്ലാത്ത രാത്രിപക്ഷി.. ഉജ്ജ്വലം.

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിന് ഒത്തിരി നന്ദി, രാജ്.

      Delete
  6. ഹൃദൃമായ വരികൾ

    ReplyDelete
  7. എന്റെയോ നിന്റെയോ ആകട്ടെ; പക്ഷെ സ്വപ്നം കാണാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്. സ്വപ്നങ്ങളില്ലാത്ത ജീവിതം എത്ര വിരസമായിരിക്കും

    ReplyDelete
    Replies
    1. സ്വപ്‍നം ജീവിതത്തെ പുതുക്കി പണിയുന്നു.വായനക്ക് നന്ദി മഹേഷ്‌ ☺️

      Delete
  8. ആര? അറിയത്തില്ല. ആരായാലും സ്വപ്നം നന്നായിരുന്നു. ജീവനുള്ള സ്വപ്നം. സ്വപ്നം ആയത് കൊണ്ട് ആർക്കും കാണാലോ....

    നല്ല കവിത. ചുരുങ്ങിയ വാക്കിൽ കുറേ അർത്ഥങ്ങൾ മൂടിവെച്ചിരിക്കുന്നു. നല്ല ശൈലി. ആശംസകൾ

    ReplyDelete
    Replies
    1. ഉണർന്നിരിക്കുമ്പോൾ ഭാവനയിൽ കണ്ടൊരു സ്വപ്നമാണ്. വായനക്കും നല്ല വാക്കുകൾക്കും നന്ദി ആദി ☺️

      Delete
  9. സ്വപ്നം ആരുടെ ആയാലും ആകാശമൂക്കുത്തി ആസ്വദിക്കാൻ കഴിഞ്ഞു.

    ReplyDelete
    Replies
    1. അങ്ങനെ ആകാശ മൂക്കുത്തിയും നോക്കിയിരിക്കാൻ പറ്റട്ടെ രണ്ടാൾക്കും ( അല്ല മൂന്നാൾക്കും ) 😊

      Delete
  10. ആകാശമൂക്കുത്തി
    തേടി മലമുകളിൽ ..
    കൊള്ളാം ...

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി ☺️

      Delete
  11. വെറുതെയല്ല രാജേശ്വരി എല്ലാരും ആകാശമൂക്കുത്തിയിൽ നോക്കി നിന്നു പോയത്-വിറക്കുമാകാശ മൂക്കുത്തി -അതൊരു ഗംഭീര പ്രയോഗായി. പിന്നെ കനവിൽ തിരഞ്ഞു നടന്ന മാലാഖമാരുടെ കൊലസും.നല്ല രസമുണ്ട് ട്ടാ ഓരോന്നും വായിക്കാൻ.ഞാൻ ഇപ്പോഴാണ് വിട്ടു പോയിരുന്ന പോസ്റ്റോക്കെ വായിക്കുന്നെ.

    ReplyDelete
    Replies
    1. ആഹാ. സന്തോഷം മാധവാ, വായനക്കും നല്ല വാക്കുകൾക്കും ☺️

      Delete
  12. വാസ്തുഹാര സിനിമ രണ്ട് വട്ടം ദൂരദർശനിൽ വന്നപ്പോൾ കാണാതെ പോയി. അന്നൊന്നും വീട്ടിൽ റ്റി.വിയില്ല. എവിടെയെങ്കിലും പോയി ആണ് പരിപാടികൾ കാണുന്നത്. നല്ല സിനിമ അല്ലാത്തത് കൊണ്ട് റ്റി.വി ഉള്ള വീട്ടുകാർ അത് വയ്ക്കുകയുമില്ല. പിന്നീട് വീട്ടിൽ റ്റി.വി വന്നശേഷമാണ് ആ ചിത്രം കാണുന്നത്. ഇപ്പോഴത്തെ കാലവുമായി തട്ടിച്ച് നോക്കുമ്പോൾ ആ ചിത്രത്തിന് പ്രസക്തിയുണ്ട്

    ReplyDelete
    Replies
    1. ഈ comment ഇപ്പോഴാണ് കാണുന്നത്. ഇത് വാസ്തുഹാര പോസ്റ്റിനുള്ളതല്ലേ. ഏതായാലും വായിച്ചതിൽ സന്തോഷം ☺️

      Delete

Post a Comment

Popular posts from this blog

അകമേ എരിയുക

വാസ്തുഹാര - വസ്തുക്കൾ അപഹരിക്കപ്പെട്ടവർ.

അനന്തതയിലേക്ക്...