നമ്മൾ

ഒരേ പുരാതന നക്ഷത്ര
ധൂളികൾ നാമിരുവരും,
ഒരേ തൂവലിൻ ചിറകുമായ്
പാറുന്ന കൂടണയാ പറവകൾ

ഒരേ സമുദ്രത്തെ ധ്യാനിച്ചു
വേർ പിരിഞ്ഞൊഴുകിയ
ജീവ ജലപാതത്തിൻ
നിശബ്ദ കൈവഴികൾ

നിഴലും നിലാവും വെയിലും വയൽപ്പൂവും
നിധി പോൽ ഹൃദയത്തിലേറ്റിയവർ

നിത്യതയെന്ന ശിഖരത്തിൻ
ഇത്തിരിപ്പോന്നൊരു തൂവൽക്കൂട്ടിൽ
നാമുപേക്ഷിച്ച പരിഭവ മഞ്ഞു കണം,
നേർത്തൊരു ചാറ്റലായ് പെയ്തൊഴിയവേ,

ആർദ്രമാകുന്നു,  ജീവന്റെയാരണ്യകം
അകമേ വിരിയുന്നു പാരിജാതം



Comments

  1. Replies
    1. തോന്നുന്നത് പറയാം. വിമർശനം ആണെങ്കിലും ☺️

      Delete
  2. നന്നായി എഴുതി. ഇഷ്ടം

    ReplyDelete
  3. ഇതല്ലേ ... പ്രകൃതിയാണ് ജീവിതമെന്നും എല്ലാം പ്രകൃതിയിൽ ഉണ്ടെന്നുമുള്ള ധ്വനി ഓരോ വരിയിലും കാണാം...
    ആ അവസാന വരിയുണ്ടല്ലോ... ഏറ്റവും മനോഹരം...

    ReplyDelete
  4. ഒരേയൊരു നമ്മൾ! പരിഭവമഞ്ഞുരുകി നന്മകൾ പെയ്യട്ടേ! ആശംസകൾ

    ReplyDelete
  5. ഒരേ സമുദ്രത്തെ ധ്യാനിച്ചു
    വേർ പിരിഞ്ഞൊഴുകിയ
    ജീവ ജലപാതത്തിൻ
    നിശബ്ദ കൈവഴികൾ
    കലക്കൻ ആയിട്ടുണ്ട് .. വളരെയിഷ്ടമായി .. 😍😍

    ReplyDelete
    Replies
    1. വൈകിയല്ലേ ഇതുവഴി വരാൻ.. വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം കല്ലോലിനി ☺️

      Delete
  6. സമാന ഹൃദയർ.. ഒരേ സമുദ്രത്തെ ധ്യാനിച്ച് രണ്ടായൊഴുകുന്ന നിശബ്ദ നദികൾ... അതിമനോഹരം അൽമിത്ര ❤️❤️

    ReplyDelete
    Replies
    1. അതേ സമാന ഹൃദയർ ❤️സ്നേഹം സൂര്യ ☺️

      Delete
  7. ജീവന്റെ  കാട് ആർദ്രമാകുമ്പോൾ
    പാരിജാതം അകത്ത് വിരിയുന്നുണ്ടല്ലൊ ..അത് മതി

    ReplyDelete
    Replies
    1. അകമാണ് ആകാശം ☺️ വായനക്ക് നന്ദി

      Delete
  8. ഒഴുകട്ടെ. സ്വസ്ഥം.... സ്വച്ഛം...

    ReplyDelete
    Replies
    1. അതേ.. ആ ശാന്തമായ ഉൾവനമാണ് ഏതൊരാളുടെയും സ്വത്ത്‌. സന്തോഷം സുധി ☺️

      Delete
  9. പരിഭവ മഞ്ഞുകണം ഉരുകട്ടെ

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി ബിപിൻ

      Delete
  10. കവിത എനിക്ക് മനസ്സിലാകാറില്ല.'.
    അതുകൊണ്ട് ഒന്നും പറയാനില്ല.

    ReplyDelete
  11. "ഒരേ സമുദ്രത്തെ ധ്യാനിച്ചു
    വേർ പിരിഞ്ഞൊഴുകിയ
    ജീവ ജലപാതത്തിൻ
    നിശബ്ദ കൈവഴികൾ " - ആഹാ !!

    ReplyDelete
  12. "ആർദ്രമാകുന്നു, ജീവന്റെയാരണ്യകം
    അകമേ വിരിയുന്നു പാരിജാതം..."

    ഹോ ഇങ്ങനെയൊക്കെ എഴുതാൻ എങ്ങനെ സാധിക്കുന്നു...മനോഹരം <3

    ReplyDelete
    Replies
    1. നല്ല വാക്കിന് നന്ദി mahesh ☺️😊

      Delete
  13. ഒരേ സമുദ്രം ധ്യാനിച്ച് കൈവഴികളായ്‌ പിരിയുന്നിടത്ത് അല്പനേരം നിൽക്കാതിരിക്കാനായില്ല. നല്ല ഇഷ്ടായി കവിത

    ReplyDelete
    Replies
    1. കവിത ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം മാധവാ.... ☺️

      Delete

Post a Comment

Popular posts from this blog

അകമേ എരിയുക

വാസ്തുഹാര - വസ്തുക്കൾ അപഹരിക്കപ്പെട്ടവർ.

അനന്തതയിലേക്ക്...